ramayana

തിരുവഞ്ചൂർ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ ഇന്ന് വൈകുന്നേരം വിഗ്രഹ ഘോഷയാത്രയോടുകൂടി രാമായണ സത്രം ആരംഭിക്കും. തുടർന്ന് ആചാര്യവരണം, സത്രസമാരംബ സഭ. രണ്ടാം ദിവസം രാവിലെ പാരായണ ആരംഭം.11 ന് ആദ്ധ്യാത്മിക സഭ, അഡ്വ.എസ്.ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തും. മൂന്നാം ദിവസം രാമായണപാരായണം, ആദ്ധ്യാത്മിക സഭ, ശൈലജ രവീന്ദ്രന്റെ പ്രഭാഷണം എന്നിവ നടക്കും. നാലാം ദിവസം രാമായണ പാരായണം, സത്ര സമാപന സഭ. എല്ലാ ദിവസവും ഭജന, അർച്ചന, പ്രസാദമൂട്ട് എന്നിവ നടക്കും. തിങ്കളാഴ്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പും നടത്തും.