ചങ്ങനാശേരി: 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ.പി സ്‌കൂൾ പെരുന്നയിലെ വിദ്യാർത്ഥികൾക്ക് ന്യൂഇന്ത്യാ അഷ്വറൻസ് ചങ്ങനാശേരി ശാഖയുടെ നേതൃത്വത്തിൽ ദേശീയ പതാകകൾ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെ.ഇ റെജീന പദ്ധതി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനികളുടെ പ്രതിനിധികളായ ശോഭ നായർ, ബിനുമോൻ, കെ.വി ഹരികുമാർ, അദ്ധ്യാപകരായ എം.ജെ കമീന, അജിത കൃഷ്ണൻ, ബി.റസിയ, സബിത സി. രാഘവൻ, പി.സി ജഗദമ്മ എന്നിവർ പങ്കെടുത്തു.