ചങ്ങനാശേരി : കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ബിരുദതല പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്കായി ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം നൽകും. സെപ്തംബർ ആദ്യവാരം മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി നേരിട്ടോ ഫോൺമുഖേനയോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8714845401.