ചങ്ങനാശേരി : രാഷ്ട്രപിതാവിനോടുള്ള ബഹുമാന സൂചകമായി ചങ്ങനാശേരിയിൽ ഗാന്ധി സ്‌ക്വയർ സ്ഥാപിക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ചങ്ങനാശേരി സുഹൃദ് സമിതി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു മാസം നീണ്ട വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ എം.ജി റോഡ് എന്ന് നാമകരണം ചെയ്ത മതുമൂല പാറേൽപള്ളി റോഡിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത് പരിഗണിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രസംഗ മത്സരത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ റോസി ജോജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിസ്തുജ്യോതി സ്‌കൂളിലെ എസ്. ശ്രാവണ രണ്ടാം സ്ഥാനവും, എ. കെ.എം പബ്ലിക് സ്‌കൂളിലെ ഐറിൻ മരിയ ജോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചങ്ങനാശേരി സുഹൃദ് സമിതി പ്രസിഡന്റ് ഡോ. റൂബിൾ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.റോയ് ജോസഫ്, കുര്യൻ തൂമ്പുങ്കൽ, പ്രൊഫ. മരിയ ഗോരത്തി, ഡോ. ജോജി മാടപ്പാട്ട്, ജോസ്‌കുട്ടി നെടുമുടി, സിബി മുക്കാടൻ, അഡ്വ.വിമൽചന്ദ്രൻ, റൗഫ് റഹീം എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 9ന് എൻ. എസ്. എസ് കോളേജിന് മുൻപിൽ നിന്നും ആരംഭിക്കുന്ന ഫ്രീഡം വാക്ക് എസ്.ബി കോളേജിന് സമീപം അവസാനിക്കും.