കോട്ടയം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചങ്ങനാശേരി അമൃതാ യുവധർമ്മധാരയുടെ നേതൃത്വത്തിൽ ചങ്ങനാശേരി മാതാ അമൃതാനന്ദമയീ മഠത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം നടക്കും. തെരഞ്ഞെടുത്ത 75 സൈനികരെ, ആദരിക്കുകയും സ്‌നേഹോപഹാര സമർപ്പണവും . പ്രത്യേകം തയ്യാറാക്കിയ ഭാരതശില്പത്തിൽ ഭാരത് മാതാ പൂജയും ജ്യോതി തെളിയിക്കലും നടക്കും. 10, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യത്ഥികളെ അനുമോദിക്കും. ക്യൂ.ആർ.എസ് ഡയറക്ടർ എസ്. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. ഭാരതീയ വിദ്യാനികേതൻ കാര്യദർശി ആർ.വി. ജയകുമാർ മുഖ്യ പ്രഭാഷണവും സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹ പ്രഭാഷണവും നടത്തും. തുടർന്ന്, 75 തുളസി തൈകളുടെ വിതരണവും പ്രസാദ വിതരണവും.