ഏറ്റുമാനൂർ : വായനയിലൂടെ വ്യക്തികളുടെ മനസുകളിൽ സൃഷ്ടിക്കപ്പെടുന്ന നന്മ സാമുഹിക പുരോഗതിക്കായി വിനിയോഗിയ്ക്കണമെന്ന് ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. ഏറ്റുമാനൂർ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.രാജീവ് ചിറയിൽ, ജില്ലാ ജഡ്ജി കെ.എൻ.പ്രഭാകരൻ. മുൻ എം.പി സുരേഷ് കുറുപ്പ്, അഡ്വ.ജി.സുരേഷ്, അഡ്വ.സി.എസ് അജിതൻ നമ്പൂതിരി, നഗരസഭ കൗൺസിലർ രശ്മി ശ്യാം, ടോംസ് പി ജോസഫ് , ഡോ.വിദ്യ ആർ പണിക്കർ എന്നിവർ പ്രസംഗിച്ചു.