കോട്ടയം: ഉയർന്ന ഇന്ധന ക്ഷമതയോടെ അപകടരഹിതമായി വാഹനമോടിക്കാനുള്ള ബോധവക്കരണ ക്ളാസ് ഇന്ന് കുടയംപടി പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കും. ലൈബ്രറിഹാളിൽ രാവിലെ 9.30ന് നടക്കുന്ന ക്ളാസ് ആർ.ടി.ഒ ആർ.രമണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെ.കെ.ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.കെ.അനിൽകുമാർ സ്വാഗതം പറയും. കെ.എസ്.ആർ.ടി.സി വർക്സ് മാനേജരും പ്രിൻസിപ്പലുമായിരുന്ന മനോജ് മാന്താറ്റിൽ വിഷയം അവതരിപ്പിക്കും.