ചങ്ങനാശേരി: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാക്കളായ മനുകുമാർ, ആന്റോ ആന്റണി എന്നിവരെ ആക്രമിച്ചതിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പ്രതികളെ സഹായിക്കാൻ പൊലീസ് മനപൂർവം ശ്രമിക്കുകയാണെന്ന് മുൻ മന്ത്രി കെ.സി ജോസഫ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് ഷാജഹാൻ, ജസ്റ്റിൻ ബ്രൂസ്, പി.എച്ച് അഷ്‌റഫ്, പി.എ അബ്ദുൾ സലാം, മധുര സലീം, പി.എൻ അമീർ, ടി.കെ അൻസർ, അനൂപ്, തോമസ്. എൻ.ജോസഫ്, അലിറാവുത്തർ, അബ്ദുൽ സമദ്, അബ്ദുൾ ലത്തീഫ്, സുജി അബ്ദുൾ ഖാദർ, സലാം പള്ളിപറമ്പിൽ, ഷാജി, റഫീക്ക് എന്നിവർ പങ്കെടുത്തു.