ചങ്ങനാശേരി: ദിശ സ്വാശ്രയ സംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, തുരുത്തി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 15ന് രാവിലെ 9.30 മുതൽ 12.30 വരെ കാർഷിക സെമിനാർ നടക്കും. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പ്രൊഫസറും, മങ്കൊമ്പ് കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്ര ശാസ്ത്രജ്ഞയുമായ പ്രൊഫ.നിമ്മി ജോസ് ക്ലാസ് നയിക്കും. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന കർഷകർക്ക്, മുൻഗണനാക്രമത്തിൽ കേന്ദ്രസർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതിയിൽ, സൗജന്യ രജിസ്‌ട്രേഷൻ ചെയ്തു നൽകും. ദിശ സ്വാശ്രയസംഘം തിരഞ്ഞെടുക്കുന്ന മികച്ച യുവകർഷകനുള്ള പുരസ്‌കാരവും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 9447780190.