പാലാ: മരിയസദനിൽ 75ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി വിവധ പരിപാടികൾ സംഘടിപ്പിച്ചു. പാലാ കിഴതടിയൂർ കോഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് ജോർജ് സി.കാപ്പൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മനോരോഗ വിമുക്തരായിരുന്നിട്ടും വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്ത 20 പേരെ 'ഹോം എഗൈൻ' എന്ന പ്രോജ്ര്രകിന്റെ ഭാഗമായി വിവിധ ഹോമുകളിൽ പുനരധിവസിപ്പിക്കുമെന്ന് ഡയറക്ടർ സന്തോഷ് മരിയസദനം അറിയിച്ചു. വീടുകൾ വാടകയ്ക്ക് എടുത്താണ് ഈ ആളുകളെ താമസിപ്പിക്കുന്നത്. ആദ്യഘട്ടം എന്ന നിലയിൽ കൊല്ലപ്പള്ളിയിലും ഇടമറ്റത്തും ഓരോ വീടുകൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വീടുകളുടെ ഉദ്ഘാടനം 6ന് നടക്കും. തലചായ്ക്കാൻ ഒരിടം എന്ന പേരിൽ 20 പേർക്ക് താമസിക്കാൻ സാധിക്കുന്ന ചെറിയ ഭവനം മുത്തോലി പന്തത്തലയിൽ സ്ഥാപിക്കും. മരിയസദൻ സന്തോഷ് ,നിഖിൽ മരിയസദൻ, മിനി സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ അന്തേവാസികളും സമ്മേളനത്തിൽ പങ്കെടുത്തു.