പാലാ: കേരളത്തിലെ മുൻ ഇന്ത്യൻ കായികതാരങ്ങളുടെ കൂട്ടായ്മയായ സ്‌പോട്‌സ് ലെഗൻസി ഫൗണ്ടേഷൻ പാലാക്കാർക്കായി ഒരുക്കിയ ഓൾ കേരളാ മിനി മാരത്തോൺ മത്സരം ആവേശമായി.
ഇന്നലെ രാവിലെ 6.30ന് 10 കിലോമീറ്റർ മത്സരങ്ങൾ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജോസ് കെ മാണി എം.പി. ഫ്‌ളാഗ് ഓഫ് ചെയ്തു. 5 കിലോമീറ്റർ മത്സരങ്ങൾ മാണി സി. കാപ്പൻ എം.എൽ.എയും, കുട്ടികൾക്കായി നടത്തിയ 2 കിലോമീറ്റർ മിനി മാരത്തോൺ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയും ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1000ത്തോളം കായിക താരങ്ങൾ പങ്കെടുത്തു.
10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ ഷെറിൻ ജോസ് ഒന്നാം സ്ഥാനവും, അജിത്ത് കെ. രണ്ടാം സ്ഥാനവും, സരുൺ സജിയും മൂന്നാം സ്ഥാനവും, വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം റീബാ അന്നാ ജോർജ്ജും, രണ്ടാം സ്ഥാനം ജീൻസി ജിയും, മൂന്നാം സ്ഥാനം ഷഫിതാ എം.പിയും കരസ്ഥമാക്കി. 5 കിലോമീറ്റർ മത്സരത്തിൽ അസ്‌നൻ ജെ. ഒന്നാംസ്ഥാനവും, ദീപക് മാത്യു രണ്ടാം സ്ഥാനവും, റ്റിന്റു ഹരിദാസ് മൂന്നാം സ്ഥാനവും നേടി.