
കിളിരൂർ : സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പരുത്തിയകം കൊച്ചുപറമ്പിൽ കെ.യു.ഷിഹാബിന്റെ മകൻ മുഹമ്മദ് ഷാഹിദ് (23) ആണ് മരിച്ചത്. ജൂലായ് 31 ന് വൈകിട്ട് പാറേച്ചാൽ ബൈപ്പാസിലായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ മുഹമ്മദ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ചികിത്സയിലാണ്. മുഹമ്മദ് ഷാഹിദിന്റെ മാതാവ് : സൗജത്ത് ഷിഹാബ്. സഹോദരൻ: മുഹമ്മദ് ഷംനാദ്. സംസ്‌കാരം നടത്തി.