frdm-wlk

ചങ്ങനാശേരി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചങ്ങനാശേരി സുഹൃദ് സമിതി എസ്. ബി കോളേജിന്റെ സഹകരണത്തോടെ ഫ്രീഡം വോക്ക് നടത്തി. ഗാന്ധിജിക്കും നെഹ്‌റുവിനും സുഭാഷ് ചന്ദ്രബോസിനുമൊക്കെ വിദ്യാർത്ഥികൾ അഭിവാദ്യമർപ്പിച്ചു. എൻ.എസ്.എസ്.കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ച് എസ്.ബി കോളേജിൽ സമാപിച്ചു. എൻ.സി.സി ആർമി, നേവൽ കേഡറ്റുകൾ, സ്‌പോർട്‌സ് ഹോസ്റ്റൽ വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. സുഹൃദ് സമിതി പ്രസിഡന്റ് ഡോ.റൂബിൾ രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ, പ്രൊഫ.സോജി ജോസഫ്, ജോസ്‌കുട്ടി നെടുമുടി, സിബി മുക്കാടൻ, റൗഫ് റഹീം എന്നിവർ പങ്കെടുത്തു.