
അരീപ്പറമ്പ്. അരീപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പ് ആരംഭിച്ചു. സ്വാതന്ത്ര്യാമൃതം എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം.ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബി.ബി സുരേഖ, സ്‌കൂൾ വികസന സമിതി അദ്ധ്യക്ഷൻ ബാബു ചെറിയാൻ, പി.ടി.എ പ്രസിഡന്റ് രാജു മാത്യു എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ വി.കെ രജനിമോൾ അദ്ധ്യക്ഷത വഹിച്ചു. കല്പകം പരിപാടിയുടെ ഭാഗമായി ബിജു തോമസും ബി.ബി സുരേഖയും തെങ്ങിൻ തൈകൾ നട്ടു.