lathika

ചങ്ങനാശേരി. മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കരുത്തായിരുന്നുവെന്ന് ലതികാ സുഭാഷ് പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്‌ളിക് ലൈബ്രറി സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമുഹൂർത്തങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്ന സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. ഡോ.മാത്യു കുര്യൻ, രാജശ്രീ പ്രണവം, പി.എസ്. കൃഷ്ണൻ കുട്ടി, സുജാത ബിജു, കെ.എം.സഹദേവൻ, ടി.എസ് സാബു, ബിന്ദു ഐസക്, പി.പി മോഹനൻ, ടി.ജി. ദയാപരൻ, ഐസക്ക് അലക്‌സാണ്ടർ, അഭിഷേക് ബിജു എന്നിവർ പങ്കെടുത്തു.