inauguration

കോട്ടയം. പോ​സ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തിരുനക്കര സുവർണ്ണ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് എം.സി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് തോമസ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ് തങ്കപ്പൻ, രാജേഷ് ഡി.മാന്നാത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.പുരുഷോത്തമൻ സ്വാ​ഗതവും വൈസ് പ്രസിഡൻ്റ് കെ.ആർ ​ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. 80 വയസ് കഴിഞ്ഞ പെൻഷൻകാരെ ആദരിച്ചു. പുതിയ ഭാരവാഹികളായി തോമസ് പോത്തൻ (പ്രസിഡൻ്റ്), ബി.പുരുഷോത്തമൻ (സെക്രട്ടറി), രാജു വർക്കി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.