കോട്ടയം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും, മെട്രോ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ ഗോപികൃഷ്ണനെ കോട്ടയത്തെ മാദ്ധ്യമസമൂഹം അനുസ്മരിച്ചു.

കോട്ടയം പ്രസ് ക്ലബ്‌ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സഹകരണ-സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
കോട്ടയത്തെ യുവമാദ്ധ്യമപ്രവർത്തകരുടെയെല്ലാം ഗുരുസ്ഥാനീയനായിരുന്നു ആർ ഗോപീകൃഷ്ണനെന്ന് മന്ത്രി വി എൻ വാസവൻ അനുസ്മരിച്ചു. വാർത്തകളെ സമചിത്തതയോടെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുകരണീയമാണ്. ഗോപീകൃഷ്ണന്റെ സ്മരണ നിലനിർത്താൻ നടത്തുന്ന പദ്ധതികൾക്ക് മന്ത്രി പിന്തുണ പ്രഖ്യാപിച്ചു.
പ്രസ്ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് സെബാസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി.
തോമസ് ജേക്കബ്, , മാടവന ബാലകൃഷ്ണപിള്ള, തേക്കിൻകാട് ജോസഫ്, വി ജയകുമാർ, രശ്മി രഘുനാഥ്, സി കെ രാജേഷ് കുമാർ, പ്രിയദർശിനി പ്രിയ, സുമി സുലൈമാൻ തുടങ്ങിയവർ ഓർമ്മകൾ പങ്കുവച്ചു. ഗോപീകൃഷ്ണന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.