വൈക്കം. മദ്ധ്യപ്രദേശ് ഇൻഡോർ നായർ സർവീസ് സൊസൈറ്റി നടത്തുന്ന ദേശീയ നാടകോത്സവത്തിലേയ്ക്ക് വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ് എന്ന നാടകം തിരഞ്ഞെടുത്തു. 21ന് വൈകിട്ട് 6 ന് ശങ്കർലാൽ വാനി എം.പി ഉദ്ഘാടനം നിർവ്വഹിക്കും. അന്യന്റെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് വെടിപ്പാക്കിക്കൊടുക്കുന്ന ബോംബെ വാല എന്ന തേപ്പുകാരന്റെ ജിവിത കഥ പറയുന്ന നാടകത്തിന്റെ രചന ഫ്രാൻസിസ് ടി. മാവേലിക്കരയും സംവിധാനം വൽസൻ നിസ്സാരിയുമാണ്.

പ്രധാന വേഷം അഭിനയിക്കുന്നത് സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രദീപ് മാളവികയാണ്.
രണ്ടു ലക്ഷം രൂപയും ശില്പവും പ്രശംസിപത്രവുമാണ് നാടകാവതരണത്തിന് ലഭിക്കുന്ന സമ്മാനം.