വൈക്കം: കിഴക്കേനട സ്‌നേഹ റെസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യമരുന്ന് വിതരണവും നടത്തി. പട്ടാര്യ സമാജ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. റെസിഡൻസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് പി.ശിവദാസ് ദേശീയ പതാക ഉയർത്തി. വൈക്കം സി.ഐ കെ.ജി കൃഷ്ണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തി. പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രറി കെ.ശിവപ്രസാദ്, ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.വി അനിൽകുമാർ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഹരിദാസൻ നായർ, വാർഡ് കൗൺസിലർ ലേഖ അശോകൻ, ജനമൈത്രി ബീറ്റ് ഓഫീസർ ജോസ് തോമസ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു.