കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനത്തെ രാമായണ മാസാചരണത്തിന് 16ന് സമാപനമാകും. ചടങ്ങിന്റെ ഭാഗമായി രാമായണ മാസാചരണ സമർപ്പണവും കൗസല്യ വന്ദനവും നടക്കും. പുലർച്ചെ 5.30 മുതൽ പതിവ് പൂജകൾ കൂടാതെ രാമായണ പാരായണ യജ്ഞം, രാമകഥ ജ്ഞാനവിവരണം തുടങ്ങിയവയും കർമ്മസ്ഥാനത്ത് നടക്കും. വൈകുന്നേരം 5.30ന് മാർഗ്ഗദർശക് മഹാമണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ ദീപ പ്രോജ്ജ്വലനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. ക്ഷേത്ര ശക്തി മാസിക മുൻ എഡിറ്റർ സി.പി രവീന്ദ്രൻ, അനിൽ മാമ്പള്ളി പൊൻകുന്നം, ടി.ആർ രവീന്ദ്രൻ, കെ.കെ സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും. രാമായണ പാരായണ യജ്ഞ സമർപ്പണത്തെ തുടർന്ന് കൗസല്യ വന്ദനം, മഹാ ദീപാരാധന തുടങ്ങിയവയും നടക്കും. മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.