തിരുവാർപ്പ് : ഗാന്ധിജിയുടെ സന്ദർശനത്തിന്റേയും, സഞ്ചാര സ്വാതന്ത്ര സമര പോരാട്ടങ്ങളുടേയും ചരിത്രം പേറുന്ന തിരുവാർപ്പിൽ ടി.കെ മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൽ സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആഘോഷിക്കും ഇന്ന് രാവിലെ 8.30ന് ടി.കെ മാധവൻ പഠന കേന്ദ്രത്തിൽ പതാക ഉയർത്തും. തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും .വൈകിട്ട് 6ന് സ്മ്യതി മണ്ഡപത്തിൽ 75ാം വാർഷിക പ്രതീകമായി 75 നിറ ദീപങ്ങൾ തെളിയിക്കും. സ്വാതന്ത്രദിന സ്മൃതി സംഗമത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, വിമുക്ത ഭടന്മാർ, മുതിർന്ന പൗരന്മാർ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: എം.എം ബൈജു 9446330257