ചോഴിയക്കാട്: ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറി പ്രസിഡന്റായിരുന്ന ടി.കെ ഗോപാലകൃഷ്ണനെ ഇന്ന് രാവിലെ 10.30ന് ചോഴിയക്കാട് എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.കെ.ജി മെമ്മോറിയൽ വിദ്യാശ്രീ പുരസ്‌കാര ഉദ്ഘാടനം അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ നിർവഹിക്കും. ബി.എസ്.എസ് ലൈബ്രറി പ്രസിഡന്റ് അജി ചന്ദ്രമേനോൻ അദ്ധ്യക്ഷത വഹിക്കും. കെ.ജെ അനിൽകുമാർ, പ്രൊഫ.ചന്ദ്രമോഹൻ, സിബി ജോൺ, എസ്.സജീവ്, ഡോ.ഇ.കെ വിജയകുമാർ, കെ.എൻ.ഡി നമ്പൂതിരി, ജയൻ കല്ലുങ്കൽ, കെ.എം ബിജു, സി.ആർ പരമേശ്വരൻ നായർ, കെ.ജെ പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ലൈബ്രറി സെക്രട്ടറി എൻ.ശാന്തകുമാരി സ്വാഗതവും ഡേവിഡ് ജോൺ നന്ദിയും പറയും.