ygm

ചങ്ങനാശേരി: കുട്ടനാട് പാക്കേജിൽ പെടുത്തി എ.സി കനാലിലെ പായൽ നീക്കം ചെയ്യുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ ചങ്ങനാശേരി ജലോത്സവം ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.സി റോഡിന്റെ പണി ഇനിയും പൂർത്തിയാകാത്തത് വള്ളംകളിക്ക് തടസമാവില്ലെന്നും എം.എൽ.എ പറഞ്ഞു. ജനറൽ കൺവീനർ കെ.വി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ദാസ്, എൻ.പി കൃഷ്ണകുമാർ, ജേക്കബ് ജോബ്, പി.എ അബ്ദുൾ സലാം, ചാസ് ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ, വി.ജെ ലാലി, എസ്. ആനന്ദനക്കുട്ടൻ, ജമിനി പുളിമൂട്ടിൽ, അഡ്വ. ബഷീർ റാവുത്തർ എന്നിവർ പങ്കെടുത്തു.