കുമരകം : സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. കുമരകം എസ്.കെ.എം.എച്ച്.എസ്.എസ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ 16 ( കേരള) ബറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ ദാമോദരൻ.പി ഫ്ലാഗ് ഓഫ് ചെയ്തു. 75 എൻ.സി.സി, എസ് പി സി കേഡറ്റുകൾ ദേശീയ പതാകയേന്തിയ സൈക്കിളുകളിൽ അണിനിരന്നു. ഹെഡ്മിസ്ട്രസ് കെ.എം ഇന്ദുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസർ അനിഷ് കെ.എസ് സ്വാഗതം ആശംസിച്ചു . കേണൽ ദാമോദരൻ പി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായ സുരേഷ്, സ്മിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.പി.സി സി പി ഒ പ്രസീത.പി നന്ദി പറഞ്ഞു.