കുമരകം: ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായി തിരംഗ യാത്രയും മഹിളാ സംഗമവും നടത്തി. മഹിളാമോർച്ച കുമരകം തിരുവാർപ്പ് പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ആറ്റാമംഗലം പള്ളിയുടെ സമീപത്ത് നിന്നും ആരംഭിച്ച തിരഗാ യാത്ര ചന്തക്കവലയിൽ സമാപിച്ചു. മഹിളാസംഗമം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുമരകം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കിഷോർ അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്തംഗം ഷീമാ രാജേഷ്, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തംഗം മഞ്ചു ഷിബു, മഹിളാമോർച്ച കുമരകം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ബിജു, പൊന്നമ്മ രഘുനാഥ്, സരിത രാജീവ് എന്നിവർ പ്രസംഗിച്ചു.