കുമരകം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊച്ചിവട്ടം യൂണിറ്റ് പഠനോപകരണ വിതരണവും പ്ലസ് ടുവിന് എ പ്ലസ് ലഭിച്ച കുട്ടികൾക്ക് അനുമോദനവും നൽകി. ഡി.വൈ.എഫ്.ഐ കുമരകം സൗത്ത് മേഖലാ സെക്രട്ടറി കെ ആർ അഖിൽ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ശ്രീക്കുട്ടൻ, സി.പി.എം ബസാർ ബ്രാഞ്ച് സെക്രട്ടറി ജിതിൻ കുമാർ, കൊച്ചിടവട്ടം ബ്രാഞ്ച് സെക്രട്ടറി സിനിയപ്പൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷൈൻ സി.എസ് സ്വാഗതവും നിബിൻ ഷാജി നന്ദിയും പറഞ്ഞു.