ചങ്ങനാശേരി. സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദ് കീ ഗൗരവ് പദയാത്ര ഇന്ന് വൈകുന്നേരം 3ന് നാലുകോടി ജംഗ്ഷനിൽ ആരംഭിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യാൻ ഫ്ലാഗ് ഓഫ് ചെയ്യും. മുക്കാട്ടുപടി, ഇരുപ്പ,ഫാത്തിമപുരം,പട്ടത്തിമുക്ക്, ഉദയഗിരി ജംഗ്ഷൻ വഴി ജാഥ മുൻസിപ്പൽ ജംഗ്ഷനിൽ സമാപിക്കും. പൊതുസമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം നേതൃത്വം നൽകും.