വൈക്കം: എസ്.എൻ.ഡി.പി യോഗം 648ാം നമ്പർ മറവൻതുരുത്ത് ശാഖയിൽ 40 ലക്ഷം രൂപ ചെലവിൽ ശാഖാ വളപ്പിൽ ഗുരുദേവ മന്ദിരം നിർമ്മിക്കാൻ ശാഖയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് അസി.കമ്മീഷ്ണറായി പദവി ലഭിച്ച രാജ് കുമാറിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, വൈസ് പ്രസിഡന്റ് എൻ.സി അശോകൻ, സെക്രട്ടറി സുഗുണൻ, യൂണിയൻ പ്രതിനിധി പ്രഭാകരൻ മഠത്തിൽപറമ്പിൽ, റ്റി.ആർ സാബു, എം.ആർ ലെനിൽ, ബാബു കോർത്തേലിൽ, സജി നടുക്കരി, സന്ധ്യ സുദർശനൻ, ജയ ദിലീപ്, ജിനി ബിനു, അംബുജാക്ഷൻ, ഷൈനകുമാരി, വിജയ ജയരാജ് എന്നിവർ പ്രസംഗിച്ചു.