കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതിയായ കുമാരനെല്ലൂർ പാറക്കൽ വീട്ടിൽ സലിം (42)നെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ തിരുവാതുക്കൽ മാണിക്കുന്നത്തുള്ള സബിയ എന്നയാളുടെ വീട്ടിലാണ് ഇയാൾ മോഷണം നടത്തിയത്. പ്രതിയുടെ പേരിൽ ഗാന്ധിനഗർ, കുമരകം എന്നീ സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ആർ.പി അനൂപ് കൃഷ്ണ, എസ്.ഐ കെ.ജയകുമാർ, സി.പി.ഒമാരായ വിഷ്ണു വിജയദാസ്, സി.യു ഷാജിമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.