കോട്ടയം: മാദ്ധ്യമ പ്രവർത്തകൻ എബി ജോൺ തോമസിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ഇറങ്ങിപ്പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എം.ആർ രേണുകുമാർ കെ.രേഖയയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അഗത കുര്യൻ പുസ്തകം പരിചയപ്പെടുത്തി. ഡോ.ലിജിമോൾ ബേബിച്ചൻ, പ്രൊഫ. ഷൈല എബ്രഹാം, പ്രൊഫ.തോമസ് കുരുവിള, ജോസി ബാബു എന്നിവർ സംസാരിച്ചു. എബി ജോൺ തോമസ് മറുപടി പ്രസംഗം നടത്തി.