മുണ്ടക്കയം: ശ്രീനാരായണ ഗുരുദേവജയന്തി യൂണിയനു കീഴിലെ 38 ശാഖകളിലും വിപുലമായി ആഘോഷിക്കാൻ ഹൈറേഞ്ച് യൂണിയൻ ആസ്ഥാനത്ത് ചേർന്ന പ്രവർത്തകയോഗം തീരുമാനിച്ചു. ചതയ ദിനാഘോഷത്തിന് മുന്നോടിയായി ചിങ്ങും ഒന്നിന് യൂണിയൻ, ശാഖാ യോഗം, പോഷക സംഘടന ഓഫീസുകൾ എന്നിവിടങ്ങളിൽ പീതപതാക ഉയർത്തും. യൂണിയന് കീഴിലെ 6100 ഭവനങ്ങളിലും പീതപതാകകൾ സ്ഥാപിക്കും. ഗുരുദേവ ക്ഷേത്രങ്ങളിൽ സമൂഹപ്രാർത്ഥന ഗുരുദേവകൃതി ആലാപനം ,ഗുരുദർശന ഭാഷണം,ചതയദിന ഘോഷയാത്ര ,സമ്മേളനം എന്നിവ നടത്തും. എല്ലാ ശാഖകളിലും ഗുരു സമാധി ദിനാചരണവും നടക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ രാജപ്പൻ ഏന്തയാർ എന്നിവർ പ്രസംഗിച്ചു. യൂണിയന് കീഴിലെ ശാഖകളിലെ ഭാരവാഹികൾ പ്രവർത്തകയോഗത്തിൽ പങ്കെടുത്തു.