കോട്ടയം: യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും ഇന്ന് കോട്ടയത്ത് നടക്കും. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളിൽ രാവിലെ 10ന് സെമിനാർ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അദ്ധ്യക്ഷത വഹിക്കും. ഗവ:ചീഫ് വിപ്പ് ഡോ: എൻ ജയരാജ് വിഷയാവതണം നടത്തും. എം.പി, എം.എൽ.എ മാർ തുടങ്ങി സംസ്ഥാന നേതാക്കൾ പങ്കെടുക്കും.