വൈക്കം: താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടവെച്ചൂർ ഗവ. ദേവി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പനോടനുബന്ധിച്ച് ഭരണഘടനയെ ആധാരമാക്കി ക്ലാസും ക്വിസ് മത്സരവും നടത്തി. പ്രോഗ്രാം ഓഫീസർ പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പാനൽ ലോയർ അഡ്വ. രമണൻ കടമ്പറ ക്ലാസ് നയിച്ചു. പാരാ ലീഗൽ വോളണ്ടിയർ അനിരുദ്ധൻ മുട്ടുംപുറം, വോളണ്ടിയർ ലീഡർമാരായ അശ്വിൻ, അതിൽ, ആതിരാ പ്രകാശ്, ഗോപി കൃഷ്ണൻ, അഭിരാമി എന്നിവർ പ്രസംഗിച്ചു