കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. കുമരകം ശ്രീകുമാരമംഗലം ഹൈസ്കൂൾ എൻ.സി.സി അസോസിയേറ്റ് നോഡൽ ഓഫീസർ അനീഷ് കെ എസ് സ്വതന്ത്രദിന സന്ദേശം നൽകി. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി പ്രേംജി, ലാൽ ജോത്സ്യർ, പി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷങ്ങളുടെ ഭാഗമായി ചന്തകവലയിൽ ദേശീയപതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.വി തോമസ് ആര്യപള്ളി, ചാണ്ടി മണലേൽ, സ്മൃതികാന്ത്, സുരാജ്, സണ്ണി കൊല്ലപ്പത്തറ,ജോർജ് കുട്ടി വിൽസൺ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവർ സംസാരിച്ചു.
കുമരകം കുമ്മായവ്യവസായ സംഘത്തിൽ പ്രസിഡന്റ് ജിജി പൂങ്കശ്ശേരി ദേശീയ പതാക ഉയർത്തി. സെക്രട്ടറി സുധീർ പൂങ്കശ്ശേരി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വിമുക്തഭടൻ അനിൽകുമാർ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.