പാലാ: നാടെങ്ങും രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കോണ്‍ഗ്രസ് വിചാര്‍ വിഭാഗ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു.

ജില്ലാ സെക്രട്ടറി ഷിജി ഇലവുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിനോ ചൂരനോലി, അഡ്വ. അനില്‍ മാധവപ്പള്ളി, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ. ജോണ്‍സി വാരാച്ചേരി, രാജേഷ് കാരക്കാട്ട്, ജോഷി നെല്ലിക്കുന്നേല്‍, പി.എ. മത്തായി, പി.ജെ. ബൈജു, ജെസ്റ്റിന്‍ പുല്ലാട്ട്, ഷാജി കൊല്ലിത്തടം, ബെന്നി നെല്ലിക്കല്‍, കിരണ്‍ അരീക്കല്‍, ബോണി നെല്ലിക്കുന്നേല്‍, സന്തോഷ് കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ ഷിജി ഇലവുംമൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

തോമസുകുട്ടി നെച്ചിക്കാട്ട്, ബിനോ ചൂരനോലി, ജോര്‍ജ്ജ് ആന്റണി, അഡ്വ. അനില്‍ മാധവപ്പള്ളി, അഡ്വ. ജോണ്‍സി വാരാച്ചേരി, ജോണ്‍സണ്‍ നെല്ലുവേലി, രാജേഷ് കാരക്കാട്ട്, പി.ജെ. ബൈജു, ബെന്നി നെല്ലിക്കല്‍, സുനില്‍ മേലുകാവ്, ജസ്റ്റിന്‍ പുല്ലാട്ട്, ഷാജി കൊല്ലിത്തടം തുടങ്ങിയവര്‍ സംസാരിച്ചു.