പാലാ: മീനച്ചിൽ താലൂക്കിലെ പ്രമുഖ ക്ഷേത്രത്തങ്ങളിൽ ഇന്ന് ആണ്ടുപ്പിറപ്പ് മഹോത്സവം നടക്കും.

ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ ഇന്ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 7 മുതൽ വിശേഷാൽ പൂജകൾ, 8.45ന് പ്രസാദവിതരണം. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.


പുലിയന്നൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ ഇന്ന് ആണ്ടുപ്പിറപ്പ് മഹോത്സവം നടക്കും. രാവിലെ 4 മുതൽ നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷഃപൂജ, എതിർത്തഃപൂജ, പന്തീരടി പൂജ എന്നിവ നടക്കും. മേൽശാന്തി മുണ്ടക്കൊടി ഇല്ലം എം.വി. വിഷ്ണു നമ്പൂതിരി മുഖ്യകർമ്മികത്വം വഹിക്കും.

തുടർന്ന് ബിലഹരി എസ്. മാരാരുടെ സോപാനസംഗീതം, സംക്രമ ശീവേലി, 6 മുതൽ നാമാമൃതനാമരസം, 7.30 ന് 1198ാം വർഷത്തെ കലണ്ടർ പ്രകാശനം നടക്കും. 7.45ന് കരിയന്നൂർ നാരാണയണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം. വൈകിട്ട് 6 മുതൽ ചെണ്ടമേളം


ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ശ്രീഭഗവതി ക്ഷേത്രം, പാലാ ളാലം മഹോദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അന്തീനാട് ശ്രീമഹാദേവക്ഷേത്രംം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ എന്നിവിടങ്ങളിലും വിശേഷാൽ പൂജകൾ നടക്കും.