പാലാ: സാധാരണക്കാരന്റെ സാമ്പത്തിക ആശ്രയ കേന്ദ്രമായ സഹകരണ മേഖലയിലെ നിക്ഷേപ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഭരണസമിതികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സംസ്ഥാന സഹകാരി ഫോറത്തിന്റെ കൺവെൻഷൻ പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, പ്രൊഫ. ലോപ്പസ് മാത്യു, നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, ടോബിൻ.കെ.അലക്‌സ്, എം.എം.എബ്രാഹം, തോമസ് മേൽവട്ടം, ബേബി ഉഴുത്തുവാൽ, ബൈജു ജോൺ എന്നിവർ പ്രസംഗിച്ചു.