
കോട്ടയം. കൃഷിഭവന്റെയും നഗരസഭയുടെയും വിവിധ പാടശേഖരസമിതിയുടെയും കാർഷിക വികസന സമിതിയുടെയും പ്രാദേശിക സർവീസ് സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് 11.30ന് പകൽവീട്ടിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ജൈവ കാർഷിക സെമിനാറും നടത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. 'ജൈവകൃഷിയും ആവശ്യകതയും' എന്ന വിഷയത്തിൽ ഡോ.ജേക്കബ് മാത്യു ക്ലാസ് നയിക്കും. യോഗത്തിൽ കോട്ടയം കൃഷിഭവന്റെ പരിധിയിലുള്ള തെരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കും. കൃഷി ഫീൽഡ് ഓഫീസർ കെ.സോമലേഖ സ്വാഗതവും അസി.അഗ്രികൾച്ചർ ഓഫീസർ ജോയ് സി നന്ദിയും അറിയിക്കും.