morcha

കോട്ടയം. കർഷക ദിനമായ ഇന്ന് കർഷകമോർച്ച ജില്ലാ കമ്മിറ്റി കാർഷിക ഉത്സവമായി ആഘോഷിക്കും. 18 കേന്ദ്രങ്ങളിൽ കർഷക മോർച്ചയുടെ നേതൃത്വത്തിൽ കാർഷികോത്സവം നടക്കും. കർഷകരെ ആദരിക്കൽ, കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം എന്നിവ നടക്കും. ജില്ലാ അദ്ധ്യക്ഷൻ ജയപ്രകാശ് വാകത്താനം, സംസ്ഥാന സെക്രട്ടറി മോഹൻദാസ്, സംസ്ഥാന സമിതിയംഗം അനിൽകുമാർ മുള്ളനളയ്ക്കൽ എന്നിവർ നേതൃത്വം നൽകും. ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ് ലിജിൻ ലാൽ, സംസ്ഥാന വൈസ് പ്രസി‌ഡന്റ് ജെ. പ്രമീളദേവി, പി.ആർ.മുരളിധരൻ, അഡ്വ.നോബിൾ മാത്യു, അഡ്വ.നാരായണൻ നമ്പൂതിരി, എൻ.കെ ശശികുമാർ, കെ.ജി രാജ്മോഹൻ, എസ്.രതീഷ് തുടങ്ങിയവർ വിവിധയിടങ്ങളിൽ ഉദ്ഘാടനം ചെയ്യും.