മുണ്ടക്കയം : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് ചിങ്ങം ഒന്ന് കർഷക ദിനം കരിദിനമായി ആചരിക്കുമെന്ന് കോരുത്തോട് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
ഇന്ന് രാവിലെ 10.30ന് കോരുത്തോട് മന്നം പാലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടത്തിൽ കോരുത്തോട്, മൂഴിക്കൽ പ്രദേശത്തെ മുഴുവൻ ജനങ്ങളും പങ്കെടുക്കും. പോസ്റ്റോഫീസ് ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ യോഗം കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ചെറുവിരൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യും.

വാർത്ത സമ്മേളനത്തിൽ കോരുത്തോട് സംരക്ഷണ സമിതി ഭാരവാഹികളായ സണ്ണി എബ്രഹാം, വേണുക്കുട്ടൻ നായർ വെട്ടുകല്ലേൽ, ജോജോ പാമ്പടത്ത്, പി പി രാജശേഖരൻ, ജോഷി മാത്യു പൂവക്കുളം, ഷിബു പി എം പൂവത്തുങ്കൽ, ബി റെജി, കെ. എൻ സുകുമാരൻ, ഭക്തവത്സലൻ, എം എസ് തങ്കപ്പൻ, ഷാജി കല്ലുകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.