എരുമേലി: ബഫർ സോൺ അതിർത്തി പുന:പരിശോധിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് മൂക്കൻപെട്ടി ബഫർ സോൺ വിരുദ്ധ പൗരസമിതിയുടെ നേത്യത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കാളകെട്ടി ശ്രീശിവപാർവ്വതി ക്ഷേത്ര മൈതാനത്ത് നിന്നും ആരംഭിച്ച പ്രകടനം കണമലയിൽ അവസാനിച്ചു. റ്റി.എസ് പ്രസാദ് തടത്തേൽ അദ്ധ്യക്ഷത വഹിച്ചു. ഗംഗാധരൻ ആചാരി കുരുമ്പൻമൂഴി മുഖ്യപ്രഭാഷണം നടത്തി. ഒ.ജെ കുര്യൻ ഒഴുകയിൽ സ്വാഗതമർപ്പിച്ചു. വാർഡ് അംഗം സനല രാജൻ, ശിവപാർവതി ക്ഷേത്രം സെക്രട്ടറി സുനീഷ്, സോമനാഥപിള്ള, റ്റി.ഡി സോമൻ തെരുവത്തിൽ, പി.വി ശിവദാസ്, പി.ജെ ഭാസ്ക്കരൻ പുത്തൻപുരയ്ക്കൽ, ബിജു തെരുവത്തിൽ, ജനാർദ്ദനൻ, ലിജോ, കെ.പി ജയിംസ്, ഷംസുദ്ദീൻ പുത്തൻവീട്ടിൽ, റെജിമോൻ എന്നിവർ സംസാരിച്ചു.