ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച്, ചങ്ങനാശേരി മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ പവലിയൻ വൃത്തിയാക്കി. ചങ്ങനാശേരി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബീന ജോബി ഉദ്ഘാടനം നിർവഹിച്ചു. 50 വോളണ്ടിയേഴസ്, പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസിന്റെയും പ്രോഗ്രാം ഓഫീസർ ടെസ്സിമോൾ ജോസഫിന്റെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. അദ്ധ്യാപകരായ ലിൻസി, റോഷൻ എന്നിവർ പങ്കെടുത്തു.