കോട്ടയം: വിജയപുരം ഗവ.ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ: വി.ജി ജയരാജ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വല്ലഭശേരി കുടുംബത്തിലെ പരേതനായ ഡോ.വി.ജി.ഗംഗാധരന്റെയും കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്‌സ് ഓഫീസർ ലളിതാംബാഭായിയുടെയും മകനാണ്. കോത്തല ഗവ.ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അനി പി പ്രകാശം ഭാര്യയാണ്. ലക്ഷ്മി , വിവേക് എന്നിവർ മക്കളാണ്. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 19ന് രാവിലെ 10 ന് കോട്ടയം ഐ എം എ ഹാളിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ:എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.