ആർപ്പൂക്കര: നവജീവൻ ട്രസ്റ്റിന്റെ 31-ാമത് വാർഷികാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും നടന്നു. നവജീവൻ അങ്കണത്തിൽ നടന്ന വാർഷികാഘോഷത്തിൽ ആർച്ച് പ്രീസ്റ്റ് ഡോ.മാണിപുതിയിടം അനുഗ്രഹ പ്രഭാഷണം നടത്തി. പി.യു തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വിധേയമാകുന്ന കാൻസർ, കിഡ്നി രോഗികൾക്കുള്ള മരുന്നു കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. റ്റി.കെ ജയകുമാർ നിർവഹിച്ചു.