മുണ്ടക്കയം : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, നവ സങ്കൽപ പദയാത്രയും സംഘടിപ്പിച്ചു. വണ്ടൻപത്താൽ രാജീവ്‌ ഗാന്ധി നഗറിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയ് കപ്പിലുമക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പ്രൊഫ.റോണി കെ ബേബി സ്വാതന്ത്രദിന സന്ദേശം നൽകി. പ്രകാശ് പുളിക്കൻ, നൗഷാദ് ഇല്ലിക്കൽ, ടിവി ജോസഫ്, ടി.എം ഹനീഫ, സജി കൊട്ടാരം, സെബാസ്റ്റ്യൻ ചുള്ളിത്തറ, ബെന്നി ചേറ്റുകുഴി എന്നിവർ സംസാരിച്ചു. തുടർന്ന് അഡ്വ.പി എ സലിം ദേശീയപതാക പദയാത്ര ക്യാപ്റ്റൻ റോയ് കപ്പല്മാക്കലിന് കൈമാറി. മുണ്ടക്കയം ടൗൺ ചുറ്റി പൈങ്ങനയിൽ പദയാത്ര സമാപിച്ചു.