ചങ്ങനാശേരി : ചെത്തിപ്പുഴ ആലുംമൂട്ടിൽ പരേതനായ എ.ജെ.ചെറിയാൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ, കോട്ടയം) ഭാര്യ സൂസമ്മ (85) നിര്യാതയായി. ആയിരൂർ താഴ്മൺ കുടുംബാംഗം. മക്കൾ : ജോസഫ് റെജി (റിട്ട.തഹസിൽദാർ), അലക്‌സ് സിബി (കോസ്റ്റ് അക്കൗണ്ടന്റ്), സെർജി ചെറിയാൻ (റിട്ട.അക്കൗണ്ടന്റസ് ഓഫീസർ, കെ.എസ്.ഇ.ബി), റോയി തോമസ് (കുവൈറ്റ്), റോസ് സജി (നെടുമ്പ്രുറത്ത്, കുമ്പഴ). മരുമക്കൾ : മേഴ്‌സി (കാനാച്ചേരി, വായ്പൂർ), സുജ (പാണ്ടിശ്ശേരി വൈറ്റില), റെജിമോൾ (കളത്തിൽ, പെരുന്ന), റ്റൈനി (പുത്തൻപുരയ്ക്കൽ, കൂനന്താനം), സജി നെടുമ്പ്രുറത്ത്, കുമ്പഴ. സംസ്‌കാരം ഇന്ന് 3.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.