വൈക്കം : സ്വാതന്ത്റ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം അമൃത മഹോത്സവമാക്കി വൈക്കം ശ്രീമഹാദേവ കോളേജ്. കോളേജ് ഡയറക്ടർ പി.ജി.എം.നായർ കാരിക്കോട് ദേശീയ പതാക ഉയർത്തി. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം വാൾ (സ്വാതന്ത്റ മതിൽ) നിർമ്മാണത്തിന്റെ ഭാഗമായി കാമ്പസിലെ മതിലുകളിൽ വൈക്കം സത്യാഗ്രഹത്തിന്റെയും ഇന്ത്യൻ സ്വാതന്ത്റ്യ സമരത്തിന്റെയും വിവിധ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ വരച്ചു. ഫ്രീഡം വാൾ സമർപ്പണം മാനേജിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിച്ചു.എസ് നായർ അദ്ധ്യക്ഷത വഹിച്ചു. ചിത്രരചന, കവിതാ രചന, പ്രബന്ധരചന, പ്രസംഗ മത്സരം, ഡിബേറ്റ് , മൈം, ദേശഭക്തി ഗാനം, ദേശീയോത്ഗ്രഫന നൃത്തം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. സ്‌ക്കിൽ എൻജ് എഡ്യൂവെഞ്ചർ അഗ്‌നിവീർ പരിശീലകർ സ്വാതന്ത്റ്യദിന ഡ്രിൽ നടത്തി. അഗ്‌നിവീർ ചീഫ് ട്രെയിനർ വി.ആർ.സി നായർ നേതൃത്വം നൽകി.
അരൂക്കുറ്റി സീ ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ സഹകരണത്തോടെ വിപുലമായ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിടിപ്പിച്ചു. 200 പേർക്ക് സൗജന്യ ചികിത്സ നൽകി. സെമിനാറും സംഘടിപ്പിച്ചു. തപസ്യ പ്രസിഡന്റ് പ്രൊഫ: പി ജി ഹരിദാസ് വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ ഡോ. എസ് ധന്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ പി.കെ നിതിയ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. ഐ.ടി.ഇ പ്രിൻസിപ്പാൾ എം.സേതു നേതൃത്വം നൽകി. സ്വാതന്ത്റ്യ ദിനാഘോഷ പരിപാടികൾക്ക് സൊസൈറ്റി സെക്രട്ടറി എം.ശോണിമ, മാനേജർ ബി മായ, ഓം ഫൗണ്ടേഷൻ ചെയർമാൻ ആദർശ് എം നായർ, സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി.സി, സൂപ്രണ്ട് എം.എസ്.ശ്രീജ, എച്ച്.ആർ.എക്‌സിക്യൂട്ടീവ് ആഷ ഗിരീഷ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ നേതൃത്വം നൽകി.