election

കോട്ടയം . തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, വോട്ടർ പട്ടിക രജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കൽ എന്നീ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്തു. കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ്, സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു. ചീഫ് ഇലക്ഷൻ ഓഫീസ് സെക്ഷൻ ഓഫീസർ ആർ വി ശിവലാൽ, ജി പ്രശാന്ത്, എസ് ആർ റെജി എന്നിവർ ക്ലാസുകൾ നയിച്ചു.