കോട്ടയം: ശ്രീനാരായണ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സമാജം പ്രസിഡന്റ്‌ അഡ്വ. സി.ജി. സേതു ലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ എ.കെ. ജാനകി ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജമ്മ ശിവൻ, ശോഭനമ്മ കെ. എം, രമണി കുട്ടപ്പൻ, പി. വി. ലളിതംബിക എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമൂ, വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ എന്നിവർക്ക് യോഗം അനുമോദനം അർപ്പിച്ചു.