കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി അതിവിപുലമായി ആഘോഷിക്കുമെന്ന് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു. ഇന്ന് യൂണിയൻ ആസ്ഥാനത്തും ശാഖ യോഗങ്ങൾ, കുടുംബയൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പീതപതാക ഉയർത്തും. യൂണിയന് കീഴിലെ ഒമ്പതിനായിരത്തോളം കുടുംബങ്ങളിലും പതാക ഉയർത്തും. ചിങ്ങം 1 മുതൽ മഹാസമാധി വരെ എല്ലാ ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേകപൂജകളും പ്രഭാഷണങ്ങളും നടക്കും.ഗുരുദേവ ജയന്തി ദിനത്തിൽ പ്രൗഢോജ്വലമായ ഘോഷയാത്രകളും നടക്കും.
ഇന്ന് യൂണിയൻ ആസ്ഥാനത്ത് യൂണിൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി പതാക ഉയർത്തും. ചടങ്ങിൽ യൂണിയൻ സെക്രട്ടറി എൻ കെ രമണൻ അദ്ധ്യക്ഷത വഹിക്കും.യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം ഭാരവാഹികളായ സുധാ മോഹൻ, ജഗദമ്മ തമ്പി യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ രാജേഷ് കെ.ജി , കെ.വി. ധനേഷ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
121 നമ്പർ കല്ലറ ശാഖയിൽ പ്രസിഡന്റ് പി.ഡി രേണുകൻ പതാക ഉയർത്തുമെന്ന് ശാഖ സെക്രട്ടറി കെ. വി.സുദർശനൻ അറിയിച്ചു.
5353 നമ്പർ കുറവിലങ്ങാട് ശാഖയിൽ പ്രസിഡന്റ് കെ. അനിൽകുമാർ പതാക ഉയർത്തുമെന്ന് സെക്രട്ടറി കെ. ജി മനോജ് അറിയിച്ചു.
2485 നമ്പർ മാന്നാർ ശാഖയിൽ പ്രസിഡന്റ് കെ പി കേശവൻ പതാക ഉയർത്തുമെന്ന് സെക്രട്ടറി ബാബു ചിത്തിര അറിയിച്ചു.
122 നമ്പർ മാഞ്ഞൂർ ശാഖയിൽ പ്രസിഡന്റ് രജീഷ് ഗോപാൽ പതാക ഉയർത്തുമെന്ന് സെക്രട്ടറി ഇ.കെ മോഹനൻ അറിയിച്ചു.
124 നമ്പർ ഞീഴൂർ ശാഖയിൽ പ്രസിഡന്റ് പി കെ നാരായണൻ പതാക ഉയർത്തുമെന്ന് സെക്രട്ടറി പി എസ് വിജയൻ അറിയിച്ചു.
928നമ്പർ മധുരവേലി ശാഖയിൽ പ്രസിഡന്റ് എൻ പി പ്രകാശൻ പതാക ഉയർത്തുമെന്ന് സെക്രട്ടറി പി കെ പ്രശോഭനൻ അറിയിച്ചു.